ഇന്ത്യക്ക് വിജയ തുടക്കം; ഓസ്ട്രേലിയയെ തകര്‍ത്തത് 6 വിക്കറ്റിന്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഓസ്ട്രേലിയയ്ക്ക് എതിരെ ആറു വിക്കറ്റ് വിജയം. ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു. കെഎല്‍ രാഹുല്‍ 115 ബോളില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 85 റണ്‍സ് എടുത്തു.

ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഓസീസ് 49.3 ഓവറിൽ 199ന് എല്ലാവരും പറത്താവുകയായിരുന്നു. ഇന്ത്യൻ സ്‌പിന്നേഴ്‌സിന്റെ മികച്ച പ്രകടനമാണ്‌ ശക്തരായ ഓസീസ്‌ ബാറ്റിങ്‌ നിരയെ പിടിച്ചുകെട്ടിയത്‌. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറിൽ 28 റൺസ്‌ വഴങ്ങി 3 വിക്കറ്റ്‌ വീഴ്‌ത്തി. കുൽദീപ്‌ യാദവും ബുമറയും രണ്ട്‌ വീതവും അശ്വിൻ, ഹർദിക്‌ പാണ്ഡ്യ, സിറാജ്‌ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

സ്‌കോർ അഞ്ചിൽ നിൽക്കെ മാർഷിനെ (0) മടക്കി ബുംറ ഓസീസിനെ ഞെട്ടിച്ചെങ്കിലും ശ്രദ്ധയോടെ നീങ്ങിയ വാർണറും (41) സ്‌മിത്തും (46) സ്‌കോർ മെല്ലെ ഉയർത്തി. ടീം സ്‌കോർ 74 ൽ നിൽക്കെ കുൽദീപ്‌ യാദവാണ്‌ കൂട്ടുകെട്ട്‌ പൊളിച്ച്‌ ഓസീസിന്റെ തകർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പിന്നാലെ സ്‌മിത്തിനെ ജഡേജയും മടക്കി. ലബുഷേനും (27) മാക്‌സ്‌വെല്ലിനും (15) താളം കണ്ടെത്താനാകാതെ മടങ്ങിയതോടെ ഓസീസ്‌ തകർന്നടിഞ്ഞു. കമ്മിൻസും (15) സ്‌റ്റാർക്കും (28) ചേർന്നാണ്‌ ടീമിനെ വലിയ നാണക്കേടിൽനിന്ന്‌ രക്ഷിച്ചത്‌.
2119

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News