യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം

uae-winter-season

യുഎഇയില്‍ ശൈത്യകാലം ആരംഭിച്ചതോടെ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദുബായിലെ മാളുകളിലും നഗരത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. വിന്റര്‍ സീസണ്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആരംഭിച്ചത്.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനാകുന്ന വ്യത്യസ്തങ്ങളായ നിരവധി
പരിപാടികളോടെയാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ക്രിസ്തുമസ് ആഘോഷങ്ങളും ഇതിന്റെ ഭാഗമായുണ്ട്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലെ വാട്ടര്‍ഫ്രണ്ട് കേന്ദ്രമായാണ് ആഘോഷ പരിപാടികള്‍.

Read Also: ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം ഇനി സുഗമമാകും; മൂന്ന് വരി പാലം തുറന്നു

CIRQUE DU LIBAN-ന്റെ വിസ്മയിപ്പിക്കുന്ന ഷോയായ പ്ലൂമയും കുട്ടികള്‍ക്ക് ആയി ഒരുക്കിയ സ്ലൈം ലാബും ഏറെ പേരെ ആകര്‍ഷിക്കുന്നു. ആഗോള രുചികള്‍ പരിചയപ്പെടുത്താനും ആസ്വദിക്കാനായി നിരവധി ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. സംഗീത നിശകള്‍, വര്‍ക്ക് ഷോപ്പുകള്‍, ആർട്ട് പെര്‍ഫോമന്‍സുകള്‍, തുടങ്ങിയവ വിന്റര്‍ സീസണ്‍ മുഴുവന്‍ നീണ്ടുനില്‍ക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലെ ആഘോഷങ്ങളെ വേറിട്ടതാക്കുന്ന നിരവധി മത്സര പരിപാടികളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News