ദമാമിലെ ഇന്ത്യൻ സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റ് സ്വാഗത സംഘം രൂപീകരിച്ചു

ദമ്മാം കിഴക്കൻ പ്രവിശ്യയിലെ കലാ,സാംസ്കാരിക രംഗത്ത് പുതു ചരിത്രമാകാൻ പോകുന്ന സാംസ്കാരികോത്സവമായ വിന്റർ ഇന്ത്യാ ഫെസ്റ്റ് – 2023 ന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.സൗദി ജനറൽ എൻ്റർടൈൻമെന്റ്അതോറിറ്റിയുടെ അംഗീകാരത്തോടെ 2023 നവംമ്പർ 3ന് കോബാർ ട്രൈലാൻ്റ് സ്റ്റേഡിയത്തിൽ (അൽ ഗൊസ്സൈബി) നടക്കുന്ന വിന്റർ ഇന്ത്യ ഫെസ്റ്റിൽ ബോളിവുഡിലെയും,തെന്നിന്ത്യൻ സിനിമാ മേഖലകളിലെയും മെഗാ സ്റ്റാറുകൾ പങ്കെടുക്കും. കിഴക്കൻ പ്രവിശ്യയിലെ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുള്ള കലാകാരൻമാരുടെ പ്രകടനം, ദൃശ്യ ചാരുതയുള്ള വൈവിധ്യമാർന്ന പവലിയിനുകൾ, സയൻസ് എക്സിബിഷൻ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ബുക്ക്സ്റ്റാൾ, ഫുഡ്കോർട്ടുകൾ എന്നിവയും ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമാകും.

also read:പണം നല്‍കി മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തി;അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കിഴക്കൻ പ്രവിശ്യ നാളിതുവരെ കണ്ടിട്ടില്ലാത്ത ജനകീയ ഉത്സവമാക്കി ഇന്ത്യാ ഫെസ്റ്റിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യം ഫെസ്റ്റിൽ അനാവരണം ചെയ്യപ്പെടും.
ഇ. ആർ ഇവന്റിന്റെ ബാനറിൽ ദമ്മാം-നവോദയ സാംസ്കാരിക വേദിയാണ് ഇന്ത്യാ ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. നവോദയ അഞ്ചുവർഷം കൂടുമ്പോൾ ഇത്തരം മെഗാ ഇവന്റ് സംഘടിപ്പിക്കാറുണ്ട്. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബഷീർ വാരോട് രക്ഷാധികാരിയും, പവനൻ മൂലക്കീൽ ചെയർമാനും, ലക്ഷമണൻ കണ്ടമ്പത്ത്, നന്ദിനി മോഹൻ (വൈ: ചെയർമാൻ), രഞ്ജിത് വടകര ജനറൽ കൺവീനർ, ഉമേഷ് കളരിക്കൽ കൺവീനർ, കൃഷ്ണകുമാർ ചവറ ട്രഷർ എന്നിവർ ഭാരവാഹികളായി വിവിധ സബ്കമ്മിറ്റികൾ അടങ്ങിയ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

also read:മണിപ്പൂരിലെ വംശഹത്യ ഭരണകൂടത്തിന്‍റെ ഒത്താശയോടെ; ആക്ടിവിസ്റ്റ് ഡോ. ലംതിൻതാങ് ഹൗകിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News