എല്ലാ കാലത്തും ചർമം സംരക്ഷിക്കേണ്ടത് തന്നെയാണ്. എന്നാൽ തണുപ്പ് കാലത്ത് ചർമ്മം കൂടുതൽ വരണ്ടതാകാം സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ തണുപ്പ് കാലത്ത് നമ്മൾ ചര്മത്തെ കൂടുതൽ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. വീട്ടിൽ തന്നെ നമ്മുക് ചർമ്മം സംരക്ഷിക്കാൻ കഴിയും. വീട്ടിൽ തന്നെ എങ്ങനെ ചർമം സംരക്ഷിക്കാമെന്ന് നോക്കാം.
തണുപ്പ് കാലത്ത് സോപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. സോപിന് പകരം ചെറുപയർ പൊടിയോ കടലമാവ് ഉപയോഗിക്കുന്നത് ചർമം സംരക്ഷിക്കാൻ ഗുണം ചെയ്യും. സോപ്പ് ഉപയോഗിക്കണമെന്നുണ്ടെങ്കിൽ ബേബി സോപ്പോ വീര്യം കുറഞ്ഞ സോപ്പുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Also read: കുടവയറിന് ഒരു പരിഹാരം വേണോ? എങ്കിൽ ഈ പാനീയങ്ങൾ പരീക്ഷിച്ച് നോക്കൂ
കുളിച്ച് കഴിഞ്ഞ ഉടൻ ശരീരത്തിലെ ഈർപ്പത്തോടെ തന്നെ മോയിച്ചറൈസർ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വരണ്ട ചർമ്മമുള്ളവർ ദിവസം രണ്ടോ മൂന്നോ തവണ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടുന്നത് നല്ലതാണ്.
ചുണ്ടുകൾ വരണ്ടു പൊട്ടുന്നത് തണുപ്പ് കാലത്ത് മറ്റൊരു പ്രശ്നമാണ്. രാത്രി ഉറങ്ങാൻ നേരം ഏതെങ്കിലു ലിപ് ബാമോ അല്ലെങ്കിൽ നെയ്യോ ബട്ടറോ ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്.
ഇതിനൊക്കെ പുറമേ ധാരാളം വെള്ളം കുടിക്കുന്നതും ചർമ സംരക്ഷണത്തിന് ഒരു പ്രധാന ഘടകമാണ്. മാത്രമല്ല പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here