പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; വിലക്കയറ്റം, മണിപ്പൂര്‍ വിഷയങ്ങളില്‍ ഇന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുമ്പോള്‍ വിലക്കയറ്റം, മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം അടിയന്തര പ്രമേയങ്ങള്‍ നല്‍കും. പാര്‍ലമെന്റ് നടപടികളും ബില്ലുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും ഇന്ത്യ സഖ്യം ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങിയാല്‍ മതി എന്നാണ് പ്രതിപക്ഷ തീരുമാനം.

Also Read: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള വയോധികന് ക്രൂരമർദനം; എഞ്ചിനീയറടക്കം രണ്ട് പേർ അറസ്റ്റിൽ

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. ജമ്മു കാശ്മീര്‍ പുനസംഘടന ഭേദഗതി ബില്‍, ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്‍ എന്നിവ ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. രണ്ടു ബില്ലുകളും ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News