ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേകതയുണ്ട്; അറിയാം എല്ലാം

winter-solstice-2024-longest-night-of-the-year

ആ ദിനം ഇന്ന്. ഏത് ദിനമാണെന്നല്ലേ. ഭൂമിയുടെ ജ്യോതിശാസ്ത്ര കലണ്ടറിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന തീയതിയാണിത്. അറിയാം എല്ലാം.

ശൈത്യ അയനം എന്നറിയപ്പെടുന്ന ദിനമാണിത്. ഈ വര്‍ഷത്തെ ഏറ്റവും ഹ്രസ്വമായ പകലും ദൈര്‍ഘ്യം കൂടിയ രാത്രിയുമാണ് ഇതിന്റെ പ്രത്യേകത. ഡിസംബര്‍ 21നാണ് ഈ വര്‍ഷത്തെ ശൈത്യ അയനം. സൂര്യനില്‍ നിന്ന് ഉത്തരധ്രുവം ഏറ്റവും ദൂരത്താകുമ്പോ‍ഴാണ് ശൈത്യ അയനം സംഭവിക്കുന്നത്. ഇത് പകലിന്റെ ദൈര്‍ഘ്യത്തെ ബാധിക്കുന്നു. അങ്ങനെ ഭൂമിയില്‍ കുറച്ച് മണിക്കൂര്‍ സൂര്യപ്രകാശവും കൂടുതല്‍ മണിക്കൂര്‍ ഇരുട്ടും ലഭിക്കുന്നു. ‘സോള്‍’ (സൂര്യന്‍ എന്നര്‍ഥം), ‘സിസ്റ്റെറി’ (നിശ്ചലമായി നില്‍ക്കുക എന്നര്‍ത്ഥം) എന്നീ പദങ്ങള്‍ സംയോജിപ്പിച്ച് ലാറ്റിനില്‍ നിന്നാണ് ‘സോള്‍സ്റ്റൈസ്’ എന്ന പദം വന്നത്.

Read Also: നാലായിരം വര്‍ഷം മുമ്പുണ്ടായ അഗ്നിപര്‍വത സ്‌ഫോടനം, കുതിരലാടത്തിന്റെ ആകൃതിയില്‍ ഒരു ദ്വീപ്; അന്റാര്‍ട്ടികയില്‍ നിന്നൊരു വിശേഷം

  • ശീതകാല അയന സമയം: 2:49 PM (IST)
  • സൂര്യോദയം: 7:10 AM (IST)
  • സൂര്യാസ്തമയം: 5:29 PM (IST)

വടക്കന്‍ അര്‍ധഗോളത്തിലെ പല പ്രദേശങ്ങളിലും പകലിലെയും രാത്രിയിലെയും വ്യത്യാസം ശ്രദ്ധേയമാണ്. ആര്‍ട്ടിക്കിന് സമീപമുള്ള ചില സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ ഇരുട്ട് ആയിരിക്കും. ശൈത്യകാല അയനത്തിന് വലിയ സാംസ്‌കാരിക പ്രതീകാത്മക പ്രാധാന്യമുണ്ട്. ഇത് നൂറ്റാണ്ടുകളായി നവീകരണത്തിന്റെയും പ്രതീക്ഷയുടെയും സമയമായി പലരും ആഘോഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News