മഞ്ഞുപെയ്യും വിന്ററില്‍ ഒരുഗ്രന്‍ ട്രെയിന്‍ യാത്ര പോയാലോ; ഒന്നല്ല ഏഴ് റൂട്ടുകള്‍ അറിയാം

shimla-kalka-train-indian-railways

ട്രെയിനിന്റെ വിൻഡോ സീറ്റില്‍ ഇരുന്ന് മഞ്ഞില്‍ വിരിയുന്ന കാഴ്ചകള്‍ ആസ്വദിക്കാൻ ആഗ്രഹമുണ്ടോ. അതിന് വിദേശത്തേക്ക് പോകേണ്ടതില്ല. നമ്മുടെ സ്വന്തം രാജ്യത്തുതന്നെ അതിനുള്ള അവസരമുണ്ട്. അത്തരം ഏ‍ഴ് കിടിലൻ റൂട്ടുകള്‍ പരിചയപ്പെടാം. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ മുതല്‍ മൂടല്‍മഞ്ഞുള്ള താഴ്‌വരകള്‍ വരെ ഈ ലിസ്റ്റിലുണ്ട്.

കല്‍ക്ക- ഷിംല ടോയ് ട്രെയിന്‍

ശൈത്യകാലത്തിന്റെ മനോഹാരിത കൃത്യമായി പകര്‍ത്തുന്ന ഒരു ട്രെയിന്‍ യാത്രയുണ്ടെങ്കില്‍, അത് കല്‍ക്ക- ഷിംല കളിപ്പാട്ട ട്രെയിന്‍ ആണ്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ട ഈ നാരോ ഗേജ് അത്ഭുതം 102 തുരങ്കങ്ങളിലൂടെയും 864 പാലങ്ങളിലൂടെയും പൈന്‍ വനങ്ങളുടെയും മഞ്ഞുമൂടിയ കൊടുമുടികളുടെയും വിസ്മയിപ്പിക്കും ഭൂപ്രകൃതിയിലൂടെയും കടന്നുപോകുന്നു.

Read Also: ആ കോടീശ്വരൻ നിങ്ങളാണോ !ഫിഫ്റ്റി ഫിഫ്റ്റി എഫ്എഫ്- 125 നറുക്കെടുപ്പ് ഫലം പുറത്ത്

ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ

ഇതും ടോയ് ട്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്. ന്യൂ ജല്‍പയ്ഗുരിയില്‍ നിന്ന് ഡാര്‍ജിലിങിലേക്കാണ് ട്രെയിന്‍.

കാംഗ്ര വാലി റെയില്‍വേ

പത്താന്‍കോട്ടില്‍ നിന്ന് കാംഗ്ര വാലിയിലേക്കാണ് ഈ യാത്ര. മഞ്ഞില്‍ പുതച്ചുകിടക്കുന്ന ധൗലധാറിലൂടെയും ട്രെയിന്‍ കടന്നുപോകുന്നു. മറ്റുള്ളവ താ‍ഴെ കൊടുക്കുന്നു:

ജമ്മു ബാരാമുല്ല ട്രെയിന്‍
നീലഗിരി പര്‍വത ട്രെയിന്‍
മഥേരണ്‍ ഹില്‍ റെയില്‍വേ
ഡെക്കാണ്‍ ഒഡീസ്സി

    whatsapp

    കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

    Click Here
    bhima-jewel
    stdy-uk
    stdy-uk
    stdy-uk

    Latest News