ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു; തണുപ്പ് വര്‍ധിക്കും; മുന്നറിയിപ്പ്

ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു. മൂടല്‍ മഞ്ഞ് കനത്തതോടെ കാഴ്ച പരിധി കുറഞ്ഞത് റോഡ് റെയില്‍ വ്യോമ ഗതാഗതം പലയിടങ്ങളിലും താറുമാറായി. കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തില്‍ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Also Read: അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിവസം പുതുച്ചേരി ജിപ്മറിന് അവധി നൽകിയതിനെതിരായ ഹർജി ഇന്ന് പരി​ഗണിക്കും

അടുത്ത അഞ്ചുദിവസവും ഉത്തരേന്ത്യയില്‍ താപനിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രിയും ഉയര്‍ന്ന താപനില 15 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.

അടുത്ത 4 ദിവസം കൂടി ശക്തമായ മൂടല്‍ മഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിക്ക് പുറമേ ഹരിയാന, പഞ്ചാബ്, ഹിമാചല്‍, ഉത്തരാഖണ്ഡ്, യുപി, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ തണുപ്പ് വര്‍ധിക്കും. കിഴക്കന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകുമെന്നും മുന്നറിയിപ്പു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News