അമേരിക്കയിലെ സ്‌കൂളില്‍ 17കാരിയായ വിദ്യാര്‍ഥിനി വെടിയുതിര്‍ത്തു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.

Also Read : ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു

അതേസമയം വെടിവെച്ചയാള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേയ്ക്കും കുറ്റവാളി സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read : ഒരു ചെറിയ കയ്യബദ്ധം! മാനനഷ്ടക്കേസിൽ ട്രംപിന് 15 മില്യൺ ഡോളർ നൽകാമെന്ന് എബിസി ന്യൂസ്

ആറ് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അധ്യാപകനാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ മാഡിസണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 11 മണിക്ക് മുമ്പാണ് വെടിവെപ്പ് നടന്നത്. സ്‌കൂളിലെ 17 വയസ്സുള്ള വിദ്യാർത്ഥിനിയാണ് അക്രമിയെന്ന് മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് പറഞ്ഞു. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ 400ഓളം വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News