സ്വപ്നം കാണുന്നതിന് അതിരുകളില്ല,അത് നമ്മളെ എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകും. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് അത്തരത്തിലൊരു വീഡിയോയാണ്. ക്ലാസെടുക്കുന്നതിനിടെ കുട്ടികള്‍ക്ക് പരാതി, ഇതുവരെ വിമാനയാത്ര ചെയ്തിട്ടില്ല. എന്നാല്‍ പിന്നെ വിമാനത്തില്‍ ഒന്നുപോയി വന്നേക്കാമെന്ന് അധ്യാപിക. ടെക്‌സാസിലെ സീഡാര്‍ ഹില്ലിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്ലാസ്മുറി തന്നെ വിമാനമാക്കി മാറ്റിയിരിക്കുകയാണ് ഈ അധ്യാപിക.
ALSO READകൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി
ടെക്‌സാസിലെ സീഡാര്‍ ഹില്‍ സ്‌കൂളില്‍ നിന്നും മെക്സിക്കോയിലേക്കാണ് യാത്ര പോയത്. ആദ്യ നടപടി പാസ്‌പോര്‍ട്ട് ഉണ്ടാക്കുക എന്നതായിരുന്നു. നിരനിരയായി നിര്‍ത്തി കുട്ടികളുടെ ഫോട്ടോ എടുത്ത് പാസ്‌പോര്‍ട്ട് ശരിയാക്കി. അധ്യാപിക സോന്‍ജ വൈറ്റ് ഒരുക്കിയ ക്ലാസ്‌റൂം വിമാനത്തില്‍ യാത്രയ്ക്ക് വേണ്ടി കുട്ടി യാത്രക്കാരെല്ലാം ഒരുങ്ങി എത്തി. യാത്രക്കാരെ സ്വീകരിക്കുന്നതിന് അധ്യാപിക വിമാനത്താവളത്തിലെ ജീവനക്കാരിയായി. വിമാനത്തിലേക്ക് കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ പാസ്പോര്‍ട്ട്, ബാഗുകള്‍ എല്ലാം പരിശോധിച്ച് അകത്തു കയറ്റി.
ALSO READകുഞ്ഞിനെ കണ്ടെത്തി; പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു
തുടര്‍ന്ന് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കി പ്രശസ്ത വിമാനക്കമ്പനിയായ സൗത്ത് വെസ്റ്റിന്റെ മെക്‌സിക്കോ ഫ്‌ളൈറ്റ് എന്ന് പേരു നല്‍കിയിരിക്കുന്ന ക്ലാസിമുറിയിലേക്ക് യാത്രക്കാര്‍ പ്രവേശിച്ചു. ഒരു വിമാനയാത്രയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവര്‍ ആ കുട്ടികളെ കാണിച്ചുകൊടുത്തു. വിമാനത്തിലെ ഇരിപ്പിടം പോലെ ക്ലാസ് റൂം ക്രമീകരിക്കുക മാത്രമല്ല, വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്റെ വിഡിയോ യുട്യൂബില്‍ ക്ലാസിന്റെ മുന്‍വശത്ത് കാണിക്കുകയും ചെയ്തു.ഫ്‌ളൈറ്റ് മെക്സിക്കോയില്‍ ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങിയപ്പോള്‍. ‘നല്ല യാത്ര’ എന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. പുറത്തിറങ്ങിയ കുട്ടിയാത്രക്കാരെ സ്പാനിഷ് ഭാഷയില്‍ അഭിവാദ്യം ചെയ്താണ് അധ്യാപിക മെക്സിക്കോയിലേക്ക് സ്വീകരിച്ചത്. സോഷ്യല്‍മീഡിയയില്‍ വൈറലായ ഈ ക്ലാസ് റൂം വിമാനയാത്ര ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ALSO READഉത്തരകാശി ടണല്‍ ദുരന്തം; തൊഴിലാളികള്‍ക്ക് പുതുജന്മം, പ്രിയപ്പെട്ടവരുടെ അരികിലേക്ക്
നിരവധി ആളുകളാണ് അധ്യാപികയെ പ്രശംസിച്ച് രംഗത്തെത്തിയത്. പിന്നാലെ തന്നെ അധ്യാപിക ഒരുക്കിയ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് അധ്യാപികയ്ക്കും കുട്ടികള്‍ക്കും സര്‍പ്രൈസുമായി എത്തി. ക്ലാസിലെ കുട്ടികള്‍ക്ക് ഒരു യഥാര്‍ഥ ഫീല്‍ഡ് ട്രിപ്പ് നല്‍കാന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നേരിട്ടറിയാനും ഒരു യാത്ര പോകാനുമാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് കുട്ടികളെയും അധ്യാപകരെയും ക്ഷണിച്ചത.് ഇതോടെ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ത്രില്ലിലാണ് കുട്ടികള്‍.
This is pretty cool! This teacher created a mock vacation to Mexico for her students. She even made them passports! 🥹🥹 pic.twitter.com/2Mp5pvyKBG
— Terry (@BeingTerryJane) October 11, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here