വാസന്തി മഠത്തില്‍ വീണ്ടും ആഭിചാരക്രിയ; മൂന്ന് പേരെ പൂട്ടിയിട്ടു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി മോചിപ്പിച്ചു

പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തി മഠത്തില്‍ വീണ്ടും ആഭിചാരക്രിയ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത ശോഭനയുടെ വീട്ടിലാണ് ആഭിചാരക്രിയകള്‍ നടന്നത്. പണം നല്‍കിയില്ലെന്ന് ആരോപിച്ച് കൊല്ലം പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി മോചിപ്പിച്ചു.

ആഭിചാരക്രിയ നടത്തിയതിന്റെ പേരില്‍ വാസന്തി മഠം നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പണം നല്‍കിയില്ലെന്ന് പറഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ പൂട്ടിയിട്ടതോടെയാണ് വാസന്തി മഠം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അഞ്ച് ദിവസമായി കുടുംബത്തെ പൂട്ടിയിട്ടിരുന്നതായാണ് ആരോപണം. സംഭവം അറിഞ്ഞതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തുകയും കുടുംബത്തെ മോചിപ്പിക്കുകയുമായിരുന്നു.

ഇലന്തൂര്‍ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാസന്തി മഠം നടത്തുന്ന ശോഭനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇവര്‍ വീണ്ടും ആഭിചാരക്രിയകര്‍ തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News