400 വര്‍ഷം പ‍ഴക്കമുള്ള ജിന്ന് തങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ് യുഎഇയില്‍ ദുര്‍മന്ത്രവാദം, ഏ‍ഴ് പേര്‍ക്ക് ശിക്ഷ

കാലം എത്ര പുരോഗമിച്ചിട്ടും അന്ധവിശ്വാസത്തിന്‍റെ പേരില്‍ ലോകമെമ്പാടും ആളുകള്‍ കബിളിപ്പിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമടക്കം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നവരുടെ വലയില്‍ വീ‍ഴാറുണ്ട്. അത്തരത്തില്‍ ആളുകളെ കബിളിപ്പിച്ച ഏ‍ഴു പേര്‍ യുഎഇ യില്‍ പിടിയിലായിരിക്കുകയാണ്. ദുര്‍മന്ത്രവാദവും ജിന്ന് ചികിൽസയും നടത്തി പണം തട്ടാൻ ശ്രമിച്ച ഏഴ് പേരെയാണ് കോടതി ആറ് മാസം തടവിന് വിധിച്ചത്. അമ്പതിനായിരം ദിർഹം പിഴയും വിധിച്ചു.

ALSO READ: ‘മണിപ്പൂരിനെ രക്ഷിക്കുക’; ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനകീയ കൂട്ടായ്മ ഇന്ന്

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷനാണ് മന്ത്രവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്. രോഗം സുഖപ്പെടുത്താൻ കഴിയുന്ന 400 വർഷത്തിലേറെ പഴക്കമുള്ള ജിന്ന് തങ്ങൾക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്.

ജിന്നുകളിലെ രാജാവാണ് തന്നിൽ കുടികൊള്ളുന്നതെന്നും, അതിനാൽ രോഗം സുഖപ്പെടുത്താൻ ദൈവം തന്നെ പ്രത്യേകം നിയോഗിച്ചിരിക്കുകയായിരുന്നുവെന്നും സംഘത്തിലൊരാൾ അവകാശപ്പെട്ടിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. ഇവരെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആഭിചാരക്രിയക്ക് ഉപയോഗിക്കുന്ന വസ്തുക്കളടക്കം പ്രോസിക്യൂഷൻ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി.

ദുർമന്ത്രവാദം, വഞ്ചന, ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കൈവശം വെക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴ് പേരെയും കോടതിയില്‍ ഹാജരാക്കിയത്.

ALSO READ:  ‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News