വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ജിടെക് ഗ്രൂപ്പ്. വയനാടിന്റെ പുനരുദ്ധാരണത്തിനും അതിജീവിതരുടെ പുനരധിവാസത്തിനുമായി കോഴിക്കോട് ബിസിനസ് ക്ലബ് ഒരുക്കുന്ന 40 വീടുകളുടെ നിര്‍മാണത്തിനായി ജിടെക് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മെഹ്‌റൂഫ് മണലൊടി 25 ലക്ഷം രൂപ സംഭാവന ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മക്കാ ഹൈപ്പര്‍ ഗ്രൂപ്പ് എംഡി മമ്മൂട്ടി സാഹിബും 25 ലക്ഷം രൂപ വീട് നിര്‍മാണത്തിനായി സംഭാവന ചെയ്തു.
സംസ്ഥാന ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതരെ കൈപിടിച്ചു കയറ്റുന്നതിനായി അഹോരാത്ര പ്രയത്‌നമാണ് കോഴിക്കോട് ബിസിനസ് ക്ലബിന്റെയും മെഹ്‌റൂഫിന്റെയും നേതൃത്വത്തില്‍ നടത്തുന്നത്. 2018 ലെ മഹാപ്രളയ കാലത്തും സമാനരീതിയില്‍ ദുരന്തബാധിതരുടെ അതിജീവനത്തിന് കൈത്താങ്ങാവാന്‍ മെഹ്റൂഫ് മണലൊടിയും സംഘവും മുന്നിട്ടിറങ്ങിയിരുന്നു. കച്ചവടത്തിന്റെ ലാഭനഷ്ടങ്ങള്‍ക്കപ്പുറമുള്ള സഹജീവി സ്‌നേഹമാണ് മെഹ്റൂഫിനെയും സംഘത്തേയും നയിക്കുന്നതെങ്കിലും കോഴിക്കോട് ബിസിനസ് ക്ലബ്ബിന്റെ നന്മയാര്‍ന്ന പ്രവര്‍ത്തിക്ക് കയ്യടിക്കുകയാണ് ചുറ്റുമുള്ളവര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here