നോവിലും പുഞ്ചിരിയോടെ; സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നിഷ ജോസ് കെ മാണി

കാന്‍സര്‍ വാര്‍ഡില്‍ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നിഷ ജോസ് കെ മാണി. രാവിലെ റേഡിയേഷന്‍ ചികിത്സയ്ക്ക് ശേഷമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിഷ ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കാളിയായത്.

READ ALSO:ഗള്‍ഫ് യാത്രാക്കപ്പല്‍: സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനി

ക്രിസ്തുമസ് പാപ്പയായി വേഷമിട്ട നിഷ വാര്‍ഡിലുള്ളവര്‍ക്കൊപ്പം ആടിപ്പാടി ആഘോഷിച്ചു. തളരാത്ത മനസ്സുണ്ടെങ്കില്‍ ഏത് രോഗാവസ്ഥയെയും മറികടക്കാമെന്നും തനിക്ക് ചുറ്റുമുള്ളവര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ എന്തുചെയ്യാനും മനസ്സ് തയാറാകുമെന്നും നിഷ പറഞ്ഞു.

READ ALSO:സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു

രാവിലെ റേഡിയേഷന് ശേഷം ശരീരം മുഴുവന്‍ ചൂടായിരുന്നു. വിശ്രമിച്ച ശേഷമാണ് പാപ്പയുടെ വേഷമണിഞ്ഞത്. നിഷയുടെ 11-ാം റേഡിയേഷനായിരുന്നു ഇക്കഴിഞ്ഞത്. കാന്‍സര്‍ സെന്ററിലെ വാര്‍ഡുകളിലൂടെ ക്രിസ്തുമസ് സന്ദേശവുമായി നൃത്തച്ചുവടുകള്‍ വച്ച് എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസ നേര്‍ന്നാണ് നിഷ വീട്ടിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News