‘നാ​ഗ ​ഗോത്ര’ മനുഷ്യന്റെ തലയോട്ടിലേലം പിൻവലിച്ചു

Naga Human Skull

യുകെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലേലക്കമ്പനി പ്രഖ്യാപിച്ചിരുന്ന നാഗ ആദിവാസിയുടെ തലയോട്ടി ലേലത്തിൽ നിന്ന് കമ്പനി പിന്മാറി. പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗ ആദിവാസിയുടെ തലയോട്ടി ലേലത്തിൽ വെച്ചതിനെതിരെ നാഗാലാൻഡിൽ അതിശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് കമ്പനി ലേലത്തിൽ നിന്ന് പിന്മാറിയത്. കൊളോണിയൽ കാലത്ത്‌ ഇന്ത്യയിൽനിന്ന്‌ കടത്തിയ നാഗ ഗോത്രവർഗത്തിന്റെ 6,500 പുരാവസ്തുക്കൾ യുകെയിലെ പിറ്റ്‌സ്‌ റിവർ മ്യൂസിയത്തിലുണ്ട്‌.

Also Read: സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

200 വർഷം പഴക്കമുള്ള കൊമ്പുകൾ ധരിച്ച നാ​ഗ ​ഗോത്ര മനുഷ്യന്റെ തലയോട്ടിയാണ് ലേലത്തിന് വെച്ചിരുന്നത്. സ്വാൻ ഓക്ഷൻ ഹൗസ്‌ ലേലത്തിനുവെച്ച തലയോട്ടിക്ക് 4000 പൗണ്ട് (4.3 ലക്ഷം രൂപ) ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ഫോർ നാഗ റികൺസിലിയേഷൻ(എഫ്‌എൻആർ) എന്ന സംഘടനയാണ് ലേലത്തിനെതിരെ പ്രതിഷേധമുയർത്തിയത്. ആദിവാസി വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള യുഎൻ നിയമങ്ങളുടെ ലംഘനമാണ് ലേലം എന്ന് സംഘടന ചൂണ്ടിക്കാട്ടി.

Also Read: നാശം വിതച്ച് മിൽട്ടൺ; ഫ്ലോറിഡയുടെ കരതൊട്ട് കൊടുങ്കാറ്റ്

ഇന്ത്യയിൽനിന്ന്‌ കടത്തിയ നാഗ ഗോത്രവർഗത്തിന്റെ പുരാവസ്തുക്കളിൽ നിന്ന് പൂർവികരുടെ ശരീരാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കാൻ 2020 മുതൽ ശ്രമിക്കുന്ന സംഘടനയാണ് എഫ്‌എൻആർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News