ചിലര്‍ വിധിയെ പഴിച്ച് ജീവിതം നഷ്ടപ്പെടുത്തും അല്ലെങ്കില്‍, പരിമിതികളെയും വൈകല്യത്തെയും പുറംകാല്‍ കൊണ്ടടിച്ചോടിച്ച് ഉയരങ്ങളിലെത്തും.അങ്ങനെ കൈകളില്ലെങ്കിലും കാലുകള്‍ കൊണ്ട് വണ്ടിയോടിച്ച് ചരിത്രം സ്യഷ്ടിക്കാനൊരുങ്ങുകയാണ് ജിലുമോള്‍.ഇടുക്കിക്കാരി ജിലുമോള്‍ 6 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജിലുമോള്‍ക്ക് ഈ അവസരം ലഭിച്ചത്. നവകേരള സദസിന്റെ ഭാഗമായി ഇന്നു പാലക്കാട് രാമനാഥപുരം ക്ലബ് 6 കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിലുമോള്‍ക്ക് ലൈസന്‍സ് കൈമാറും.
ALSO READ
സലാറിന് മുന്‍പ് കെജിഎഫ് എത്തിയത് അപ്രതീക്ഷിതം ; തുറന്നു പറഞ്ഞ് പ്രശാന്ത് നീല്‍
തൊടുപുഴ കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് പരേതരായ എന്‍.വി.തോമസ് അന്നക്കുട്ടി ദമ്പതികളുടെ മകളായ ജിലുമോള്‍ ഇരുകൈകളുമില്ലാതെയാണ് ജനിച്ചത്.എറണാകുളം വടുതലയിലെ മരിയ ഡ്രൈവിങ് സ്‌കൂളിലെ ജോപ്പനില്‍ നിന്നു ഡ്രൈവിങ് പഠിച്ചെങ്കിലും ലൈസന്‍സിനായി തൊടുപുഴ ആര്‍ടിഒ ഓഫിസിലെത്തിയപ്പോള്‍ പറഞ്ഞുവിട്ടു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷ സ്വീകരിക്കാന്‍ മോട്ടര്‍ വാഹന വകുപ്പിനു നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്ന് കാറില്‍ രൂപമാറ്റം നടത്തിയ ശേഷം വരാന്‍ മോട്ടര്‍വാഹന വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.രൂപമാറ്റം വരുത്തിയ കാറില്‍ കാലുകള്‍ ഉപയോഗിച്ച് വാഹനം നിയന്ത്രിച്ചു. എന്നാല്‍, വീണ്ടും മടക്കി അയച്ചപ്പോഴാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷനെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here