പങ്കാളിയറിഞ്ഞാല്‍ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് 3 വര്‍ഷം

തൻ്റെ പങ്കാളിയോ, മറ്റു മക്കളോ അറിയാതെ യുവതി അവരുടെ മറ്റൊരു മകളെ വളര്‍ത്തിയത് ആരുമറിയാതെ ഡ്രോയറിനുള്ളില്‍ സൂക്ഷിച്ച്. അതും ഒന്നും രണ്ടും മാസമല്ല, മൂന്നു വര്‍ഷം. ഇംഗ്ലണ്ടിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. പങ്കാളി അറിയാതെ യുവതിക്കുണ്ടായ മകളെയാണ് വീട്ടിലെ മറ്റാരും അറിയാതെ ഡ്രോയറിനുള്ളില്‍ സൂക്ഷിച്ചുകൊണ്ട് വളര്‍ത്താന്‍ തീരുമാനിച്ചത്.

വീട്ടിലെ ഡ്രോയറിനുള്ളില്‍ നരകയാതന അനുഭവിച്ചു കൊണ്ടാണ് കുഞ്ഞ് വളര്‍ന്നിരുന്നത്. യുവതിയുടെ ഭര്‍ത്താവ് ഒരു ദിവസം യുവതി ഇല്ലാത്ത സമയം അവരുടെ ബാത്ത്‌റൂം ഉപയോഗിക്കുന്നതിനായി റൂമിലെത്തിയപ്പോഴാണ് കുട്ടിയെ യുവതിയുടെ ദിവാന്‍ ബെഡിലെ ഡ്രോയറിനുള്ളില്‍ കണ്ടെത്തിയത്.

ALSO READ: ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

കടുത്ത പോഷകാഹാരക്കുറവ് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളായിരുന്നു കുട്ടി അഭിമുഖീകരിച്ചിരുന്നത്. ശരീരത്തിലൊട്ടാകെ ചൊറിച്ചിലും മറ്റു വൈകല്യങ്ങളും ഉണ്ടായിരുന്നെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവള്‍ ഒരിക്കലും പകല്‍ വെളിച്ചം കാണുകയോ ശുദ്ധവായു ശ്വസിക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് വയസ്സ് പ്രായമുണ്ടായിരുന്നെങ്കിലും കുട്ടിക്ക് ഏഴുമാസം പ്രായമായ ഒരു കുഞ്ഞിന്റെ വളര്‍ച്ചയേ ഉണ്ടായിരുന്നുള്ളൂ.

കുട്ടിക്ക് ഒരു സിറിഞ്ച് വഴിയായിരുന്നത്രെ യുവതി പാല്‍ നല്‍കിയിരുന്നത്. 2020 ന്റെ തുടക്കം മുതല്‍ 2023 വരെയും യുവതി കുട്ടിയെ ഡ്രോയറിനുള്ളില്‍ സൂക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു വളര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിക്ക് ഈ കുട്ടിയെ കൂടാതെ മറ്റ് 3 കുട്ടികള്‍ കൂടി ഉണ്ടായിരുന്നെന്നുമാണ് വിവരം.

എന്തായാലും പങ്കാളിയറിയാതെ യുവതി വീട്ടില്‍ നടത്തിയിരുന്ന കള്ളത്തരം കണ്ടുപിടിക്കപ്പെട്ടതോടെ യുവതി ജയിലിലായിരിക്കുകയാണ് ഇപ്പോള്‍. ഇരുളടഞ്ഞ ജീവിതത്തില്‍ നിന്നും കുട്ടിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News