ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

ആലുവയില്‍ പീഡനത്തിനിരയായ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി സുകുമാരന്‍. കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ശരീരത്തിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

also read- മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

രാത്രി രണ്ടേകാലിന് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ശ്രദ്ധിച്ചത്. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടിരുന്നു. കുട്ടിയെ അയാള്‍ മര്‍ദിക്കുന്നുണ്ടായിരുന്നു കുട്ടി കരഞ്ഞതോടെ വായ പൊത്തിപ്പിടിച്ചു. പിന്നാലെ പോയി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുട്ടിയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കാലിലൂടെ രക്തം ഒലിച്ചിറങ്ങുന്ന അവസ്ഥയായിരുന്നു. കുട്ടിയുമായി വീട്ടിലെത്തുമ്പോഴാണ് കാണാതായ വിവരം കുടുംബം അറിയുന്നതെന്നും സുകുമാരന്‍ പറഞ്ഞു.

also read- ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

ആലുവ ചാത്തന്‍പുറത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News