തീ വല്ലാത ആളിപ്പടര്‍ന്നു… ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ! അവര്‍ എത്തുമ്പോഴേക്കും എല്ലാം കത്തിയമര്‍ന്നു

അങ്കമാലിയിലെ ദാരുണമായ സംഭവം വിവരിച്ച് ദൃക്‌സാക്ഷികള്‍. വെളുപ്പിന് നാല് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വല്ലാത ആളിപ്പടര്‍ന്നു. ഉടനെ തന്നെ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. അരമണിക്കൂറിനുള്ളില്‍ തന്നെ ഫയര്‍ഫോഴ്‌സ എത്തി. അവര്‍ എത്തുമ്പോഴേക്കും എല്ലാം കത്തിയമര്‍ന്നിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ… പിന്നാലെ പൊലീസ് എത്തി അവരുടെ നടപടികളിലേക്ക് കടന്നു. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ എന്താണ് തീപിടിത്തത്തിന് കാരണമെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു വലിയ ദുരന്തം നടന്നതിന്റെ നടുക്കത്തിലാണ് ഞങ്ങള്‍- നാട്ടുകാരന്‍ പറഞ്ഞു.

ALSO READ:തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്

പത്ര ഏജന്റായ മറ്റൊരു ദൃക്‌സാക്ഷി പറയുന്നു- വെളുപ്പിന് അതുവഴി ക്രോസ് ചെയ്യുന്ന സമയത്ത് സംഭവം നടന്ന വീട്ടില്‍ വലിയൊരു വെട്ടം കണ്ടു. ഇത് കണ്ട് പെട്ടെന്ന് വണ്ടി നിര്‍ത്തി. മുകളിലേക്ക് നോക്കിയപ്പോള്‍ മുകളിലെ നില മൊത്തം കത്തിപ്പിടിച്ച സ്ഥിതിയിലാണ് കണ്ടത്. താഴെ നിന്ന് നിലവിളിയും കേട്ടു. പെട്ടെന്ന് ഫയര്‍ഫോഴ്‌സിനെയും അയല്‍വാസികളെയും വിളിച്ചു. അകത്ത് കയറി മുകളിലെ മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഒരു തരത്തിലും വാതില്‍ തുറക്കാന്‍ പറ്റിയില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തുറന്നത്. 10- 15 മിനിറ്റുകൊണ്ട് തന്നെ തീ അണച്ചു. പക്ഷേ അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. വെളുപ്പിന് നാല് മണിക്ക് മുമ്പ് തീ പിടിച്ചിട്ടുണ്ടാകാം എന്നാണ് അനുമാനം. മുകള്‍ നില മുഴുവനും കത്തി. താഴേക്ക് പടരുന്നതിന് മുമ്പ് തീ അണച്ചു. തങ്ങള്‍ക്ക് കഴിയുന്നതെല്ലാം ആ ചുരുങ്ങിയ സമയം കൊണ്ട് ചെയ്‌തെന്നും നാട്ടുകാരന്‍ പറഞ്ഞു.

ALSO READ:“കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നത് പൊളിറ്റിക്കൽ ഗോസിപ്പ്; എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കും”: ജോസ് കെ മാണി

ഇന്ന് പുലര്‍ച്ചെയാണ് അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചത്. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനുമോള്‍ ഇവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News