ഭരണഘടനയേയും, ഭരണഘടനാ ശില്‍പ്പികളെയും സാക്ഷികളാക്കി കൊണ്ട് ചാത്തന്നൂരിലെ തിങ്ങിനിറഞ്ഞ സദസില്‍ അബിയും ദേവികയും പുതു ജീവിതത്തിലേക്ക് കാല്‍വെച്ചു. കൊല്ലം ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ പ്രോജക്ടറായ സിറ്റിസണ്‍ 2022 ന്റെ സെനറ്റര്‍മാരായിരുന്നു അബിയും ദേവികയും.
Also Read: നോര്‍ക്ക യുകെ റിക്രൂട്ട്‌മെന്റ് : 297 നഴ്സുമാര്‍ക്ക് ജോലി, മൂന്നാം പതിപ്പ് നവംബര്‍ 6 മുതല്‍
ക്ഷേത്ര കവാടത്തിലും, സ്റ്റേജിലും ഭരണഘടനയുടെ ആമുഖവും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പതിച്ചിരുന്നു. ഭരണഘടനയുടെ ആമുഖം നല്‍കിയാണ് ചടങ്ങിനെത്തിയവരെ വരവേറ്റത്. താലികെട്ടിന് ശേഷം വധു വരന്‍മാര്‍ ഭരണഘടനയുടെ ആമുഖം ഏറ്റുവാങ്ങി. സെനറ്റര്‍മാരായി പ്രവര്‍ത്തിക്കുമ്പോള്‍ മൊട്ടിട്ട പ്രണയം ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരെയും ഒന്നാക്കി.
Also Read: ഗാസയില്‍ ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു
ചാത്തന്നൂര്‍ ഇടനാട് കൃഷ്ണഗിരിയില്‍ ആര്‍.രാധാകൃഷ്ണന്റെയും, ശോഭനകുമാരിയുടെയും മകന്‍ അബി.ആര്‍ ഉം, കാരംകോട് ദേവികയില്‍ കെ.ദേവരാജന്റെയും, പി.ശ്രീദേവിയുടെയും മകള്‍ ദേവിക ദേവരാജനുമായിരുന്നു വധു വരന്‍മാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here