ഷാറൂഖ് സെയ്‌ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർസ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്.

വെള്ളിയാഴ്ച്ച മാലൂർകുന്ന് പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷികൾ പ്രതി ഷാരൂഖ് സെയ്‌ഫിയെ തിരിച്ചറിഞ്ഞത്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് മാലൂർകുന്നിലെ പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിൽ എത്തിയത്. നേരത്തെ പ്രതിയെ ഫോട്ടോയിലൂടെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ നടന്ന തെളിവെടുപ്പിൽ ഷൊർണ്ണൂരിലെ പെട്രോൾ പമ്പ് ജീവനക്കാരും ഷാരൂഖിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ അക്രമം നടന്ന ട്രെയിനിലും, പെട്രോൾ പമ്പിലും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലുമാണ് ഷാറൂഖിന്റെ തെളിവെടുപ്പ് നടന്നത്. ഈ മാസം 18നാണ് ഷാറൂഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. അന്ന് തന്നെ ഷാറൂഖിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ലീഗൽ എയ്ഡ്ഡിഫൻസ് കൗൺസൽ ആണ് ഷാറൂഖിനായി ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസ് അന്വേഷണം ദില്ലിയിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News