മലയാളികളുടെ ഒത്തൊരുമയുടേയും സംഘാടനമികവിന്റെയും ഉത്തമ ഉദാഹരമാണമായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍. അയര്‍ലന്‍ഡിലെ ഇരുപതോളം സെവന്‍സ് ടീമുകളെ പങ്കെടുപ്പിച്ച് വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഥമ ടൂര്‍ണമെന്റ് ടീമുകളുടെയും കാഴ്ചക്കാരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ചിട്ടയോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം ഐറിഷ് ഇന്റര്‍നാഷണലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍താരവുമായിരുന്ന ഡാറില്‍ മര്‍ഫി മുഖ്യാതിഥിയായി എത്തിയതും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സംഘാടന മികവ് വ്യക്തമാക്കുന്നതായിരുന്നു.
മുപ്പതു വയസിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ ഡബ്ലിനില്‍ നിന്നുള്ള ഐറിഷ് ടസ്‌ക്കേഴ്സ് ജേതാക്കളായി. ഫൈനലില്‍ വാട്ടര്‍ഫോഡ് ടൈഗേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ടസ്‌ക്കേഴ്സ് ജേതാക്കളായത്. വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സിലെ ഷിബുവിനെ മികച്ച താരമായും ജിബിനെ മികച്ച പ്രതിരോധ താരവുമായി തെരഞ്ഞെടുത്തു. ഐറിഷ് ടസ്‌ക്കേഴ്സിലെ ദീപക്കാണ് മികച്ച ഗോള്‍കീപ്പര്‍.
മുപ്പതു വയസിനു താഴെയുള്ളവരില്‍ കില്‍ക്കെനി സിറ്റി എഫ് സിയാണ് ചാമ്പ്യന്‍മാരായത്. കില്‍ക്കെനി സിറ്റി എഫ് സി ഫൈനലില്‍ ഡബ്ലിന്‍ യുണൈറ്റഡ് അക്കാദമിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.
കില്‍ക്കെനി സിറ്റിയുടെ ആല്‍ബി മികച്ച താരമായും ഡബ്ലിന്‍ യുണൈറ്റഡ് അക്കാദമിയുടെ ജാസിം മികച്ച പ്രതിരോതാരമായും കില്‍ക്കെനി സിറ്റി എഫ് സിയുടെ ജിതിന്‍ റാഷിദ് മികച്ച ഗോള്‍ കീപ്പറുമായും തെരഞ്ഞെടുക്കപ്പെട്ടു. വാട്ടര്‍ഫോര്‍ഡ് കൗണ്ടി കൗണ്‍സിലര്‍ ഇമ്മോണ്‍ ക്വിന്‍ലാന്‍ ട്രോഫികള്‍ വിതരണം ചെയ്തു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here