ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

Auto Accident

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുൽത്താൻബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം. നായ്ക്കട്ടിയിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് അപകടം സംഭവിച്ചത്.

നായ്ക്കട്ടിയിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് വരുന്ന വഴി കോട്ടക്കുന്നിന് സമീപം അതേ ദിശയിലെത്തി യൂടേൺ എടുത്ത കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോക്ക് അയടിയിൽപ്പെട്ട രാജലക്ഷ്മിയെ ഉടനെ ബത്തേരിയില സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.

Also Read:

ഇരുളത്തെ ബന്ധു വീട്ടിലേക്ക് മതാ പിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പോകും വഴിയാണ് അപകടം. അർജുനൻ, രാജേശ്വരി എന്നിവർ സഹോദരങ്ങളാണ്. അപകടത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News