സ്വന്തം സഹോദരിയുടെ നവജാത ശിശുവിനെ റോഡില്‍ ഉപേക്ഷിച്ച് 24കാരി; ഒടുവില്‍ സംഭവിച്ചത്

Baby

നവജാത ശിശുവിനെ റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിൽ ബുധനാഴ്ച പുലർച്ചെയാണ് വഴിയാത്രക്കാർ റോഡിൽ കുഞ്ഞിനെ കാണുന്നത്. സ്വന്തം സഹോദരിയുടെ നവജാത പെൺശിശുവിനേയാണ് 24കാരി റോഡിൽ ഉപേക്ഷിച്ച് പോയത്. സഹോദരി പ്രസവ സംബന്ധിയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് സംഭവം.

യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടർന്ന സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയപ്പോ‍‍ഴാണ് യുവതിയെ പൊലീസ് തിരിച്ചറിയുന്നത്. ചോദ്യം ചെയ്യുമ്പോഴാണ് സ്വന്തം സഹോദരിയുടെ മകളെയാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമാവുന്നത്.

Also Read : കഷ്ടം തന്നെ! വിൽപ്പനയ്‌ക്കുള്ള ചായയിലേക്ക് തുപ്പി കടക്കാരൻ, വീഡിയോ വൈറലായതോടെ പൊലീസ് നടപടി, സംഭവം ഉത്തരാഖണ്ഡിൽ

എന്തിനാണ് ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാനുള്ള കാരണമെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല. ഇന്റലിജൻസ് , ടെക്നിക്കൽ സഹായത്തോടെ കുട്ടിയെ ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ബാലനീത വകുപ്പുകൾ അനുസരിച്ചും തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News