പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്സാല്‍മീറിലാണ് സംഭവം. നിര്‍ബന്ധപൂര്‍വ്വം വിവാഹ ചടങ്ങുകള്‍ നടക്കുമ്പോള്‍ പെണ്‍കുട്ടി സഹായത്തിനായി നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഒരു തുറന്ന മൈതാനത്താണ് സംഭവം നടക്കുന്നത്.
ആം ആദ്മി നേതാവ് നരേഷ് ബല്യാനാണ് വീഡിയോ ആദ്യം പങ്കുവെയ്ക്കുന്നത്. സംഭവത്തില്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ചോദിച്ചാണ് അദ്ദേഹം ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. പിന്നാലെ പ്രതികരണവുമായി ഡല്‍ഹി വനിത കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ രംഗത്തെത്തി.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനെ ടാഗ് ചെയ്യുകയും പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നും സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.’ജയ്സാല്‍മീറിലെ ചില മാധ്യമങ്ങള്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു സംഭവമാണ്. വിഷയത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
मीडिया द्वारा ये वीडियो जैसलमेर का बताया जा रहा है। रिपोर्ट्स के अनुसार एक लड़की को सरेआम किडनैप करके एक बंजर वीराने में आग जलाकर उसके साथ ज़बरदस्ती शादी कर ली। ये बेहद चौंकाने वाली और डराने वाली घटना है। @AshokGehlot51 जी मामले की जाँच कर कार्यवाही करें। pic.twitter.com/mZee4oJgSy
— Swati Maliwal (@SwatiJaiHind) June 6, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here