‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

CHENNAI TRAGEDY

ചെന്നൈ മറീന ബീച്ചിൽ കഴിഞ്ഞ ദിവസം ഐഎഎഫ് എയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചുവെന്ന വാർത്ത ഏവരിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വളരെ സന്തോഷത്തോടെ കുടുംബത്തെയടക്കം കൂട്ടി പരിപാടി കാണാനെത്തിയവർക്ക് ഒടുവിൽ കാണേണ്ടി വന്നത് പലരുടെയും ഈറൻ അണിയിക്കുന്ന കണ്ണുകൾ ആയിരുന്നു.

അത്തരത്തിലൊരു സങ്കടപ്പെടുത്തുന്ന പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ശിവരഞ്ജിനി എന്ന യുവതിയുടേതാണ് ഈ പ്രതികരണം. അന്നുണ്ടായ തിക്കിലും തിരക്കിലുംപെ ട്ട് മരിച്ച അഞ്ച് പേരിൽ ഇവരുടെ ഭർത്താവ് കാർത്തികേയനും ഉൾപ്പെട്ടിരുന്നു. തിരുവട്രിയൂർ സ്വദേശിയായ കാർത്തികേയൻ ഒരു പ്രൈവറ്റ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം പരിപാടി കാണാൻ കുടുംബവുമായി കാർത്തികേയൻ മറീന ബീച്ചിൽ എത്തിയിരുന്നു.

ALSO READ; നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

പരിപാടി കഴിഞ്ഞതോടെ പാർക്കിങ് സ്ഥലത്ത് നിന്നും ബൈക്കെടുക്കാൻ പോയ കാർത്തികേയൻ തിക്കിലും തിരക്കിലുംപെട്ട മരണപ്പെടുകയായിരുന്നു എന്നാണ് ശിവരഞ്ജിനി പറഞ്ഞത്. ” പാർക്ക് ചെയ്ത ബൈക്കുമായി തിരികെ വരൻ പോയതായിരുന്നു കാർത്തികേയൻ. എന്നാൽ ഫോൺ വിളിച്ചിട്ടും അറ്റൻഡ് ചെയ്തില്ല. തുടർന്ന് ഞാൻ രണ്ട് മണിക്കൂറോളം അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നു. തുടർന്ന് വീണ്ടും ഫോൺ ചെയ്തതോടെ മറ്റൊരാൾ ഫോൺ അറ്റൻഡ് ചെയ്യുകയും കാർത്തികേയൻ കുഴഞ്ഞുവീണുവെന്ന് അറിയിക്കുകയും ഉടൻ സ്ഥലത്തെത്തണമെന്ന് എന്നോട് പറയുകയും ചെയ്തു.”- ശിവരഞ്ജിനി പറഞ്ഞു.

തുടർന്ന് സംഭവ സ്ഥലത്തെത്തിയ താൻ കാർത്തികേയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അവർ ഒരു ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു. കാർത്തികേയന്റെ മരണകാരണം കണ്ടെത്താൻ വൈകിയതോടെ മൃതദേഹം വൈകിയാണ് ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങിയതെന്നും അവർ പറഞ്ഞു.

ENGLISH SUMMARY; WOMAN REACTS TO CHENNAI IAF AIRSHOW TRAGEDY

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News