ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പീഡനാരോപണം; രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് രാജ്ഭവന്‍ ജീവനക്കാരി

ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ് ബോസിനെതിരെ പീഡന പരാതി നല്‍കിയ രാജ്ഭവന്‍ ജീവനക്കാരി സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതുമെന്ന് വ്യക്തമാക്കി.

മേയ് രണ്ട് വൈകിട്ട് 5.30 മുതലുള്ള ഒരു മണിക്കൂറോളമുള്ള രാജഭവനിലെ ദൃശ്യങ്ങള്‍, അവിടുത്തെ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ALSO READ: പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം

പുതിയൊരു കുറ്റകൃത്യം കൂടി ഗവര്‍ണര്‍ ചെയ്തിരിക്കുകയാണെന്നും തന്റെ മുഖം മറയ്ക്കാതെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും യുവതി ആരോപിക്കുന്നു. കൊല്‍ക്കത്ത പൊലീസില്‍ തനിക്ക് വിശ്വാസമില്ലെന്നും താന്‍ കടുത്ത നിരാശയിലാണെന്നും ഇതിനാലാണ് തനിക്ക് നീതി ലഭിക്കാന്‍ പ്രസിഡന്റിന് കത്തെഴുതാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു.

ALSO READ: സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ച; “നടത്തിയത് തെറ്റായ പ്രചാരണം, ഇനി നിയമ നടപടി സ്വീകരിക്കും”: ഗോവിന്ദന്‍ മാസ്റ്റര്‍

നീല ജീന്‍സും ടോപ്പും ധരിച്ച സ്ത്രീ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് പോകുന്നത് പുറത്ത് വിട്ട ദൃശ്യങ്ങളിലുണ്ട്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്ഭവന്‍ പരിസരത്ത് ധാരാളം പൊലീസുകാരുള്ളത് ദൃശ്യത്തിലുണ്ട്. സ്ത്രീയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് ദൃശ്യം കണ്ടവര്‍ അഭിപ്രായപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News