ആലപ്പുഴയില്‍ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ച യുവതി കീഴടങ്ങി

ആലപ്പുഴയില്‍ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രവര്‍ത്തിച്ച യുവതി കീഴടങ്ങി. രാമങ്കരി സ്വദേശി സെസി സേവ്യറാണ് ആലപ്പുഴ കോടതിയില്‍ കീഴടങ്ങിയത്. യോഗ്യതയില്ലാതെ അഭിഭാഷക വൃത്തി ചെയ്തതില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി ഒളിവിലായിരുന്നു. സിജെഎം കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ക്രൈം ബ്രാഞ്ച് ആണ് ഇവരുടെ കേസന്വേഷണം നടത്തി വരുന്നത് അടുത്തദിവസം ക്രൈം ബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഒളിവില്‍ ആയിരുന്നു. ഇവരെ പിടികൂടാനുള്ള ശ്രമം പൊലീസ് നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ കോടതിക്ക് മുന്നില്‍ ഇവര്‍ കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ആണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത് അടുത്ത ദിവസം തന്നെ ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാജ അഭിഭാഷകയാണ് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ബാര്‍ കൗണ്‍സില്‍ ഇവരോട് രേഖകള്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു ഇതേ തുടര്‍ന്നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തത് രണ്ടര വര്‍ഷക്കാലത്തോളം ഇവര്‍ ആലപ്പുഴ ബാറിലെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു. നിരവധി കേസുകളില്‍ ഇവര്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തു ഇത്തരത്തില്‍ കോടതിയെയും ജനങ്ങളെയും പൊലീസിനെയും കബളിപ്പിച്ചതിന്റെ പേരിലാണ് നേരത്തെ കോടതിയില്‍ ഹാജരാകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത് പിന്നീട് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു ഇന്ന് രാവിലെ 9:30 മണിയോടെയാണ് ആലപ്പുഴ കോടതിയില്‍ ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News