‘എംഡി വിദ്യാര്‍ത്ഥിനി; കോഴ്‌സ് കഴിഞ്ഞാലുടന്‍ വിവാഹം’; വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍

സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍. കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു (41), സുഹൃത്തും കേസിലെ മൂന്നാം പ്രതിയുമായ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയും ബിന്ദുവിന്റെ മകനുമായ മിഥുന്‍ ഒളിവിലാണ്.

തെക്കേക്കര വാത്തിക്കുളം സ്വദേശിയാണ് ബിന്ദുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബിന്ദുവിനെതിരെ കരുനാഗപ്പള്ളി സ്വദേശിയും സമാന പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ബിന്ദുവിനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഇതനുസരിച്ച് ഇന്നലെ കൊല്ലം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രതിയെ കുറത്തിക്കാട് എസ്.ഐ ബി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ബിന്ദുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

സമൂഹ മാധ്യമങ്ങളില്‍ വിവാഹ പരസ്യം നല്‍കി പരിചയപ്പെട്ടാണ് ബിന്ദുവിന്റെ തട്ടിപ്പ്. എം.ഡി കാര്‍ഡിയോളജി വിദ്യാര്‍ത്ഥിനിയാണെന്നും കോഴ്‌സ് കഴിഞ്ഞ ശേഷം വിവാഹം കഴിക്കാമെന്നും പറയും. പഠനം പൂര്‍ത്തിയാക്കാനെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വരെ തട്ടിയിട്ടുണ്ട്. ഫോണ്‍വിളിച്ചാല്‍ എടുക്കാതായതോടെയാണ് വാത്തിക്കുളം സ്വദേശി പൊലീസിനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News