അച്ഛന്‍ വലിയവനായിരുന്നു, അമ്മ മോശവും; എന്റെ മുന്നില്‍ വെച്ചാണ് അച്ഛനെ കഴുത്തറുത്ത് കൊന്നതെന്ന് 9കാരന്‍; അമ്മയും കാമുകനും കുറ്റക്കാര്‍

ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്സില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്‍പതുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയും കാമുകനും കുറ്റക്കാരാണെന്ന് കോടതി സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം. യുകെ സ്വദേശിനിയായ രമണ്‍ദീപ് കൗറിനെയും സുഹൃത്തായ ഗുര്‍പ്രീത് സിങിനെയുമാണ് ഷാജഹാന്‍പൂര്‍ കോടതി ശിക്ഷിച്ചത്.

Also Read : അക്രമകാരി: ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുള്‍; വില 2 കോടി

ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഒക്ടോബര്‍ ഏഴിന് ശിക്ഷ വിധിക്കും. കേസില്‍ കുട്ടിയുടെ മൊഴി നിര്‍ണായകമായിരുന്നു.
ഒന്‍പതുവയസുള്ള കുട്ടിയുടെ മുന്നില്‍ വച്ച് കഴത്തുറത്ത് കൊലപ്പെടുത്തിയതിനാല്‍ ഇത് അപൂര്‍വങ്ങളില്‍ ആപൂര്‍വമായി കേസാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

2016 സെപ്റ്റംബര്‍ 2നായിരുന്നു ഇരുവരും ചേര്‍ന്ന് സുഖ്ജീത് സിങിനെ കൊലപ്പെടുത്തിയത്. യുകെ സ്വദേശിനിയായ ഇവര്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യുപിയില്‍ അവധി ആസൂത്രണം ചെയ്‌തോടെയാണ് കൊലപാതകത്തിന്റെ തുടക്കം ആരംഭിക്കുന്നത്. ഈ സമയത്ത് യുവതിയുടെ സുഹൃത്തായ പഞ്ചാബ് സ്വദേശിയായ ഗുര്‍പ്രീതിനെ ഷാജഹാന്‍പൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

Also Read : ‘ഇത് മര്യാദകേടാണ്, ഇത് ഹൈദരാബാദി സംസ്‌കാരമല്ല’; ഹൈദരാബാദ് ലുലു മാളിലെ ഷോപ്പിംഗിനെതിരെ സോഷ്യല്‍ മീഡിയ

അവിടെവച്ച് ഭര്‍ത്താവിന് വിഷം ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഒന്‍പതുവയസുകാരനായ മകന്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

‘എന്റെ അച്ഛന്‍ വലിയവനായിരുന്നു. പക്ഷെ അമ്മ മോശമായിരുന്നു. അവരുടെ മുഖം ഒരിക്കല്‍ കൂടി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്റെ കണ്‍മുന്നില്‍വച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്’- കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News