മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ

മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. റോഡിൽ നാട്ടുകാരെയും ആക്രമിക്കാൻ യുവതി ശ്രമിച്ചിരുന്നു.

ALSO READ: തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്; ആവശ്യസാധനങ്ങൾ അയക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

മദ്യപിച്ച് നടുറോഡിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാക്കിയ യുവതിയാണ് എസ്ഐയെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ച യുവതി മറ്റ് വാഹനങ്ങളിൽ തട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നാട്ടുകാർ ഇത് ചോദ്യം ചെയ്തതോടെ യുവതി അക്രമം അഴിച്ചു വിടുകയും മുന്നിൽ കണ്ടവരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് എസ് ഐ ദീപ്തിയെ ആക്രമിക്കുന്നത്. ഇതോടെയാണ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News