പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം. വീടിനുള്ളില്‍ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച വീട്ടിലെ ജോലിക്കാരന്‍ കൂടിയായ 23കാരന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. സംഭവത്തിനു ശേഷം വിവരം പൊലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നു.

ALSO READ:മൂന്ന് ആത്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചൻ, അത്രമേൽ തീ കൊണ്ട കാലത്തിലൂടെ നടന്നു കയറിയവൻ; അഭിനന്ദിക്കും മുൻപ് നമ്മൾ മാപ്പ് പറയണം ഷമിയോട്

വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് 23കാരന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. പീഡനശ്രമത്തിനിടെ യുവാവില്‍ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ കത്തിയുമായി തിരികെയെത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് ആണ് അവശനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം യുവാവിന്റെ ആരോഗ്യനില ഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക എന്നത് പ്രധാനം; മന്ത്രി മുഹമ്മദ് റിയാസ്

യുവാവിന്റെ മൊഴിയെ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വ്യത്യസ്ത മൊഴിയാണ് യുവാവ് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. ചെറുപ്പകാലം മുതല്‍ യുവതിയുടെ വീട്ടിലെ ജോലിക്കാരനാണ് യുവാവ് . സംഭവ ദിവസം യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുകയായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി. യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐപിസി 326, 308 വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News