യുവരാജ് സിങ്ങിന്റെ അമ്മയെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി പിടിയിൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മയിൽ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റിലായി. യുവരാജ് സിങ്ങിന്റെ അമ്മ ശബ്‌നം സിങ്ങിന്റെ പരാതിയിൽ ഹേമ കൗശിക് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.യുവരാജിന്റെ അസുഖബാധിതനായ സഹോദരനെ പരിചരിക്കാനെത്തിയ യുവതിയാണ് അറസ്റ്റിലായത്. ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: ഏജന്റുമാരുടെ ഭീഷണി;തമിഴ്നാട്ടിൽ ഓൺലൈൻ ആപ്പിലൂടെ ലോൺ എടുത്ത യുവാവ് ആത്മഹത്യ ചെയ്തു

യുവരാജിന്റെ സഹോദരന്‍ സൊര്‍വാര്‍ സിങ്ങിനെ പരിചരിക്കാനായി എത്തിയ ഹേമയുടെ ജോലിയില്‍ തൃപ്തരല്ലാത്തതിനാല്‍ 20 ദിവസത്തിന് ശേഷം ഇവരെ പറഞ്ഞുവിട്ടു. ഇതിനു പിന്നാലെയാണ് യുവതി ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നാണ് പരാതി.തനിക്ക് 40 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ യുവരാജിന്റെ സഹോദരനെതിരേ കള്ളക്കേസ് നല്‍കുമെന്നും കുടുംബത്തെ നാണം കെടുത്തുമെന്നുമായിരുന്നു യുവതി ഭീഷണിപെടുത്തിയത്.

ALSO READ: നവരാത്രി ആഘോഷം ;ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റിയേക്കും

ഭീഷണിയെ തുടർന്ന് ശബ്‌നം സിങ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശമനുസരിച്ച് 40 ലക്ഷം രൂപയില്‍ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് യുവതിയെ അറിയിച്ചു. ഈ പണം കൈമാറുന്നതിനിടെയാണ് പൊലീസ് യുവതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News