പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ വനിതാ സുഹൃത്ത് പിടിയില്‍

പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാജ നഴ്‌സിനെ അറസ്റ്റ് ചെയ്തു. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷ (25)യെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also read- ആന്ധ്രയില്‍ തക്കാളി വിറ്റ് മടങ്ങുകയായിരുന്ന കര്‍ഷകനെ ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്‌നേഹയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പിടിയിലായ അനുഷ സ്‌നേഹയുടെ ഭര്‍ത്താവിന്റെ വനിതാ സുഹൃത്ത് ആണെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ അനുഷ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയതാണ്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് അനുഷ ആശുപത്രി മുറിക്കുള്ളില്‍ കയറിക്കൂടിയത്. തുടര്‍ന്ന് ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

Also read- ആലുവയിലെ കൊലപാതകം; തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കുട്ടിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News