വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍

വിവാഹം വാഗ്ദാനം നല്‍കി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍. ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൂവാര്‍ പൊലീസിന്റെ പിടിയിലായത്.

പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്ന് 40,000 രൂപയാണ് അശ്വതി തട്ടിയെടുത്തത്. പരാതിയില്‍ അശ്വതിയെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാമെന്നും പ്രതി പറഞ്ഞിരുന്നു. പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ അശ്വതി തിരുവനന്തപുരത്താണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News