പത്തനംതിട്ടയില്‍ വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ

Visa Fraud

വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഉപരി പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ്.

അമേരിക്കയിൽ മകൾക്ക് പഠന വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ചുനക്കര സ്വദേശി വിഷ്ണുമൂർത്തി ഭട്ടിന്റെ കയ്യിൽനിന്നും രാജി പണം തട്ടിയത്. പത്തര ലക്ഷത്തോളം രൂപ രാജി തട്ടിയെടുത്തു എന്നാണ് പരാതി. 2022 ഏപ്രിൽ 14 ന് യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം നാലര ലക്ഷം രൂപ നൽകി.

Also Read: കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തി വിതുര ഫയർ ഫോഴ്സ് സംഘം

തുടർന്നു പലപ്പോഴായി കൃഷ്ണമൂർത്തി ഭട്ടിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും, പ്രതിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി ബാക്കി പണം കൈമാറി. പണം കൈപ്പറ്റിയെങ്കിലും വിസ തരപ്പെടുത്താനോ പണം തിരികെ നൽകാനോ പ്രതി തയ്യാറായില്ല.

തുടർന്ന് കൃഷ്ണമൂർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജി പിടിയിലായത്. തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളായി വാടക വീട് എടുത്തു താമസിക്കുകയായിരുന്നു.‌

Also Read: മോദി മെനയുന്നത് ശബരിപാത നടത്തിക്കാതിരിക്കാനുള്ള ദുഷ്ട ഉപായങ്ങളെന്ന് ഡോ. തോമസ് ഐസക്

രാജിയെ തിരുവല്ല മഞ്ഞാടിയിൽ നിന്നാണ് പിടികൂടിയത്. സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിലും ഇവർ മുമ്പ് പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News