പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ

പാസ്‍പോർട്ടിൽ കൃത്രിമം കാട്ടി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. തമിഴ്നാട് തിരുകടയൂർ സ്വദേശിനി ഈശ്വരി എന്ന യുവതിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. അബുദാബിയിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയ യുവതി എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലാവുകായിരുന്നു.

ALSO READ: വയനാട് മാവോയിസ്റ്റ് ആക്രമണം; നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു

സന്ദർശക വിസയിൽ അബുദാബിയിലേക്ക് പോകാനെത്തിയ ഇവർ പാസ്‍പോർട്ടിലെ നാല് പേജുകൾ വെട്ടി മാറ്റുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് യുവതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News