മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡിആര്‍ഐ) പിടികൂടിയത്. സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നുള്ള സ്ത്രീയാണ് അറസ്റ്റിലായത്.

ALSO READ:മലപ്പുറത്ത് രണ്ട് വയസുകാരിയുടെ മരണം; അതിക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

യുവതി നെയ്റോബിയില്‍ നിന്നാണ് മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മോയ്സ്ചറൈസര്‍ ബോട്ടില്‍, ഷൂസ്, ഷാംപൂ ബോട്ടില്‍ തുടങ്ങിയവയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. ഇത് കൊക്കെയ്ന്‍ ആണെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി.

ALSO READ:വിനോദപരിപാടികളുടെ ടിക്കറ്റിന്​ നികുതി ഒഴിവാക്കി അബുദാബി

1,979 ഗ്രാം കൊക്കെയ്‌ന്് വിപണിയില്‍ 19.79 കോടി രൂപ വിലമതിക്കും. യുവതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കള്ളക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News