തനിക്ക് ഒരു കുട്ടിയെ വേണം; ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി

ഏഴുവര്‍ഷമായി ഗ്വാളിയോര്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് പരോള്‍ നല്‍കണമെന്ന് അഭ്യര്‍ഥനയുമായി യുവതി. ശിവപുരി സ്വദേശിയായ യുവതിയാണ് അപേക്ഷയുമായി ഗ്വാളിയോര്‍ ജയില്‍ അധികൃതരെ സമീപിച്ചത്. ഭര്‍ത്താവ് ദാരാ സിംഗ് ജാതവ് എന്നയാള്‍ വിവാഹത്തിന് തൊട്ടുപിന്നാലെയാണ് കൊലപാതകക്കേസില്‍ ജയിലില്‍ ആയത്. തനിക്ക് ഒരു കുട്ടിയെ വേണമെന്നും അതിനാല്‍ ഭര്‍ത്താവിനെ പരോളില്‍ വിടണമെന്നുമാണ് യുവതിയുടെ ആവശ്യം.

മകനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അവന്റെ വിവാഹ ആഘോഷങ്ങള്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് പിതാവ് കരീം സിംഗ് ജാതവ് പറഞ്ഞത്. തനിക്കും രോഗിയായ ഭാര്യയ്ക്കും ഒരു കൊച്ചുമകനെ വേണമെന്നും അതിനായി മകനെ കുറച്ച് ദിവസത്തേക്ക് പരോള്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. പരോളിനായുള്ള കത്ത് ശിവപുരം എസ് പിയുടെ പരിഗണനയ്ക്കായി അയച്ചതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News