‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

മധ്യപ്രദേശില്‍ യുവതിയെ നടുറോട്ടില്‍ വെച്ച് ക്രൂരമര്‍ദനത്തിനിരയാക്കി ആൾക്കൂട്ടം. ധാര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് പ്രചരിക്കുന്ന വിഡിയോയിൽ കാണാം. അവരെ പിടിച്ചു മാറ്റാനോ മറ്റോ ആരും ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല ഇതിന്റെ ദൃശ്യങ്ങൾ പകർത്താനാണ് എല്ലാവരും ശ്രമിക്കുന്നത്.

ALSO READ: ‘മനുഷ്യൻ്റെ മനസ് ഭയങ്കര കോംപ്ലിക്കേറ്റഡ് ആണ്’, ഒന്നല്ല ഒരുപാട് ശരികളുണ്ട് നമുക്ക് ചുറ്റും; ഉള്ളൊഴുക്കിൻ്റെ രാഷ്ട്രീയവും, അഭിനയത്തിലെ പെൺമാന്ത്രികതകളും

സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാന്‍ തുടങ്ങിയതോടെ കേസെടുത്തതായി ധാര്‍ പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന പ്രദേശം കണ്ടെത്തിയതായി ധാര്‍ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂറിന്റെ മണ്ഡലത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി കേന്ദ്രകമ്മിറ്റി ഓഫീസ് ഇടിച്ചുനിരത്തി ടിഡിപി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

അതേസമയം, ഇതാണോ മോദി ഗ്യാരന്റി എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ പങ്കുവെക്കുന്നത്. മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ആണ് പലരും പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News