31 വയസുകാരിയെ കടിച്ചുകീറി ‘ബേബി’; റോട്ട്‌വീലറുകളെ കണ്ട് ഭയന്നുവിറച്ച് അയല്‍ക്കാര്‍

വീട്ടില്‍ വളര്‍ത്തിയ റാട്ട്‌വീലര്‍ നായകളുടെ ആക്രമണത്തില്‍ 31കാരിക്ക് ഗുരുതര പരിക്കേറ്റു. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് നികിത പില്‍ എന്ന യുവതിക്ക് ബ്രോന്‍ക്‌സ് എന്നും ഹര്‍ലമെന്നും പേരുള്ള റോട്ട്‌വീലര്‍ നായകളുടെ ആക്രമണമേറ്റത്. ആക്രമണത്തില്‍ കൈകള്‍ക്ക് ഗുരുതര പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയ യുവതിയെ, നായ്ക്കളെ പേടിച്ച് ആരും രക്ഷപെടുത്താനും ആദ്യമെത്തിയില്ല.

Also Read : പെട്ടി ചുമന്ന് ചുമട്ടു തൊഴിലാളികൾക്കിടയിൽ രാഹുൽ ഗാന്ധി, ‘മൂട്ടിൽ വീൽ ഉള്ള ട്രോളി ബാഗ് എന്തിനാ ദാസപ്പാ ചുമക്കുന്നെ’ എന്ന് സോഷ്യൽ മീഡിയ

ഗുരുതരമായി മുറിവേറ്റ് നിലവിളിച്ചിട്ടും ആര്‍ക്കും അടുത്തേക്ക് ചെല്ലാനായില്ലെന്നും ബാറ്റുകളും ഹോസുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് നായകളെ സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി നായകളിലൊന്നിനെ വെടിവെച്ച് കൊന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

യുവതിയുടെ ആരോഗ്യ നില ഗുരുതരമാണെങ്കിലും നിലവില്‍ സ്ഥിതി ആശങ്കാജനകമല്ലെന്ന് പെര്‍ത്ത് റോയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ കൈ സാധാരണ നിലയിലെത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Also Read : ലാലേട്ടനെയും മമ്മൂക്കയെയുമൊക്കെ കണ്ടുകൊണ്ടാണ് സിനിമ പഠിച്ചത്, പക്ഷെ ആ കാരണം കൊണ്ട് അവർക്ക് മുൻപിൽ ചെല്ലാൻ പേടിയാണ്: സിദ്ധാർത്ഥ്

‘ബേബി’ എന്ന് വിളിപ്പേരുള്ള രണ്ട് നായകളുമൊത്തുള്ള ചിത്രങ്ങള്‍ യുവതി സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
അതേസമയം രണ്ട് നായകളും പരസ്പരം ആക്രമിച്ചിട്ടുണ്ടാവാമെന്നും ഇതില്‍ യുവതി ഇടപെട്ടതായിരിക്കാം ആക്രമിക്കപ്പെടാന്‍ കാരണമെന്നും റോട്ട്‌വീലര്‍ നായകള്‍ കാരണമില്ലാതെ ആരെയും ആക്രമിക്കില്ലെന്നും നായകളെ യുവതിക്ക് നല്‍കിയ ആള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News