കടലില്‍ നീന്തുന്നതിനിടെ യുവതിക്ക് നേരെ സ്രാവിന്റെ ആക്രമണം; ആറിഞ്ച് വ്യാസത്തില്‍ മുറിവുകള്‍; ഞെട്ടിക്കുന്ന വിഡിയോ

കടലില്‍ നീന്തുന്നതിനിടെ യുവതിക്ക് നേരെ സ്രാവിന്റെ ആക്രമണം. കാര്‍മെന്‍ കനോവാസ് സെര്‍വെല്ലോ എന്ന 30കാരിക്കാണ് സ്രാവില്‍ നിന്ന് ആക്രമണമുണ്ടായത്. മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിക്ക് സാരമായി പരുക്കേറ്റു. ഇതിന്റെ വിഡിയോ പുറത്തുവന്നു.

ഏകദേശം നൂറ് കിലോ ഭാരം വരുന്ന സ്രാവാണ് യുവതിയെ ആക്രമിച്ചത്. മാലിദ്വീപിലെ വാവു അറ്റോള്‍ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. അപകടത്തിന് തൊട്ടുമുന്‍പ് പ്രദേശത്ത് 45 മിനിറ്റിലധികം നേരം യുവതി സ്രാവുകള്‍ക്കൊപ്പം നീന്തി. ഇതിനിടെ ഒരു സ്രാവ്് യുവതിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ ശരീരത്തില്‍ ആറിടങ്ങളില്‍ മുറിവേറ്റു. മുറിവുകള്‍ക്ക് ഏതാണ്ട് ആറിഞ്ച് വ്യാസമുണ്ട്.

യുവതിക്കൊപ്പമുണ്ടായിരുന്ന ഗൈഡ് ഇബ്രാഹിം ഷെഫീഖാണ് അപകടത്തിന്റെ വിഡിയോ പകര്‍ത്തിയത്. യുവതി സ്രാവുകള്‍ക്കൊപ്പം നീന്തുന്നതിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെ അപ്രതീക്ഷിത ആക്രമണവും ഇബ്രാഹിം പകര്‍ത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കരയ്ക്കുകയറിയ യുവതി പരുക്ക് സാരമല്ലാത്തതിനാല്‍ വീണ്ടും നീന്താന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News