കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചതെന്ന് സഹോദരി പറഞ്ഞു.

Also Read: ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർ ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം; നിയമസഭയിൽ കേരളത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ

കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ മർദിച്ചത്. നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരുക്കുണ്ടെന്നും സഹോദരി പറഞ്ഞു.

Also Read: സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് മലയോര ഹൈവേ നിര്‍മ്മാണം ഏറ്റവും സുപ്രധാനമായ പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News