വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ആകാത്തതിന് പരിഹാരം; തന്ത്രിയുടെ ചങ്ങലകൊണ്ടുള്ള അടി കൊണ്ട് യുവതി കൊല്ലപ്പെട്ടു

മധ്യപ്രദേശിൽ ആചാരത്തിന്റെ ഭാഗമായി തന്ത്രിയുടെ ചങ്ങലകൊണ്ടുള്ള അടി കൊണ്ട് യുവതി കൊല്ലപ്പെട്ടു. ജാബുവ ജില്ലയിലെ നാഗൻവത് ഗ്രാമനിവാസി മഞ്ജിതായാണ് (34) തന്ത്രക്രിയയുടെ ഭാഗമായി ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും കുഞ്ഞുങ്ങളാകാത്തതിനുള്ള പരിഹാരമായി വീട്ടുകാർ തന്ത്രിയുടെ അടുത്ത് കൊണ്ടുപോകുകയായിരുന്നു. തന്ത്രി മൂന്ന് ദിവസമായി തുടർച്ചയായി ചങ്ങലയ്ക്കടിച്ചതിനെ തുടർന്ന് മരണപ്പെട്ടു.

Also Read: പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും മഞ്ജിതയ്ക്കും ഭർത്താവ് പ്രകാശ് ദാമോദരനും കുഞ്ഞ് പിറക്കാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ തന്ത്രിയുടെ അടുത്തേക്ക് കൊണ്ടുപോയി. മഞ്ജിതയുടെ ശരീരത്തിൽ ബാധ കയറിയതിനാലാണ് കുഞ്ഞ് പിറക്കാത്തതെന്നു പറഞ്ഞ തന്ത്രി പരിഹാരക്രിയയുടെ ഭാഗമായി മഞ്ജിതയെ ചങ്ങലകൊണ്ട് മർദ്ദിക്കുകയായിരുന്നു.

Also Read: തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അച്ഛനും സഹോദരങ്ങളും പൊലീസ് കസ്റ്റഡിയിൽ

തുടർച്ചയായ മർദ്ദനമേറ്റ മഞ്ജിത കുഴഞ്ഞുവീണതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ജാബുവ എസ് പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News