സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; 22കാരിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട് ഭര്‍ത്താവും അച്ഛനും

ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിനാല്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ടു. ഭര്‍ത്താവും ഭര്‍ത്തിവിന്റെ അച്ഛനുമാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടത്. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ അനിതയെന്ന 22കാരിയാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. നിലവില്‍ ഒളിവിലാണ് പ്രതികള്‍.

Also Read : കവർച്ച മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ; ‘ത്രില്ലര്‍’ സ്‌റ്റൈലില്‍ മോഷണ സംഘത്തെ പിടികൂടി പൊലീസ്

സ്ത്രീധനത്തിന്റെ പേരിലും ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിന്റെ പേരിലും അനിതയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

Also Read : ചാണകം പോലും രക്ഷയില്ല, ഒടുവിൽ കൊതുകുകളെ അടിച്ചുകൊല്ലാൻ തുടങ്ങി ഈ രാജ്യം

വീടിന്റെ തറയ്ക്കടിയില്‍ നിന്ന് യുവതിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു. യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News