വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വലത് ചെവി കടിച്ചെടുത്ത് ഭാര്യ; ആശുപത്രിയിലെത്തിച്ച് മകന്‍

വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വലത് ചെവി കടിച്ചെടുത്ത് ഭാര്യ. ദില്ലി സുല്‍ത്താന്‍പുരി മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിട്ടുപോയ ചെവി തുന്നിച്ചേര്‍ക്കുന്നതിന് 45കാരന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. രാവിലെ വീട്ടിലെ മാലിന്യം കളയാന്‍ താന്‍ പുറത്ത് പോയി തിരിച്ചുവന്ന ശേഷമായിരുന്നു ആക്രമണമെന്ന് ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read : ഭൂമി കുഴിച്ചു കുഴിച്ചു പോകാം… എവിടെത്തും? ദാ… ഇവിടെ…!

ഭാര്യയോട് വീട് വൃത്തിയാക്കാന്‍ പറഞ്ഞ ശേഷമാണ് മാലിന്യം പുറത്ത് കൊണ്ടുപോയി കളയാന്‍ പോയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ ഭാര്യ തന്നോട് വഴക്കിന് വന്നതായും പരാതിയില്‍ പറയുന്നു. മകനാണ് തന്നെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും 45കാരന്‍ പരാതിയില്‍ പറയുന്നു.

വീട് വിറ്റ് അതിന്റെ ഒരു ഭാഗം തനിക്ക് നല്‍കണമെന്നും കുട്ടികള്‍ക്കൊപ്പം മാറി താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാര്യ പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുപിതയായ ഭാര്യ തന്നെ അടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Also Read : ബ്ലൂ കോളര്‍ ജോലി ഉപേക്ഷിച്ച് മലയാളികള്‍; അവസരം മുതലാക്കി ഇവര്‍

തുടര്‍ന്ന് താന്‍ ഭാര്യെ തള്ളിമാറ്റി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്ന് വട്ടംപിടിച്ച ശേഷം വലതു ചെവി കടിച്ചെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഭാര്യയ്ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News