പാര്‍ട്ടിക്കിടെ തര്‍ക്കം; 22കാരിയെ കുത്തിക്കൊന്നു, മൃതദേഹം വീടിന്റെ ടെറസില്‍

വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് 22കാരിയെ കുത്തിക്കൊന്നു. ഇന്നലെ ( 29.05.2023) രാത്രിയാണ് സംഭവം. 22കാരിയുടെ മൃതദേഹം വീടിന്റെ ടെറസില്‍ നിന്ന് രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. വടക്കന്‍ ദില്ലിയിലാണ് സംഭവം.മനീഷ ഛേത്രിയാണ് മരിച്ചത്.

പാര്‍ട്ടി നടത്തിയ സപ്ന എന്ന യുവതിയുടെ വീടിന് മുകളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വീടിന്റെ ഉടമയായ സ്വപ്നയാണ് വിവരം പൊലീസിനെ അറിയിച്ചത്. പാര്‍ട്ടിക്കിടെ പെട്ടെന്ന് ഉണ്ടായ വഴക്കിനെ തുടര്‍ന്ന് മനീഷയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പാര്‍ട്ടിയില്‍ മനീഷയ്ക്ക് പുറമേ രണ്ടു യുവതികളും ഒരു യുവാവുമാണ് പങ്കെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും ദില്ലി പൊലീസ് അറിയിച്ചു. പ്രതിയും മനീഷയും വിവിധ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News