ദില്ലിയില്‍ യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; പൊലീസ് കേസെടുത്തു

ദില്ലി വിശ്വാസ് നഗറില്‍ 23 വയസ്സുള്ള യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സ്റ്റോര്‍ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കവര്‍ കണ്ടെത്തിയതോടെ സ്ഥാപന ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read: ഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാദൗത്യം പതിനാറാം ദിവസവും തുടരുന്നു

ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ദില്ലി എന്‍എസ്എ കോളനിയില്‍ താമസിക്കുന്ന യുവതിയുടെതാണ് മൃതദേഹം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News