ഹൈഹീല്‍സ് ധരിച്ച് സാരിയില്‍ കിടിലന്‍ ഡാന്‍സുമായി യുവതി; ഞെട്ടലോടെ സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഹൈഹീല്‍സ് ധരിച്ച് സാരിയില്‍ നല്ല കിടിലന്‍ ഡാന്‍സ് ചെയ്യുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ്. നേപ്പാല്‍ഹിപ്പ്‌ഹോപ്പ്ഫൗന്‍ഡേഷന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് പെണ്‍കുട്ടി സാരി ഉടുത്ത് ഹൈഹീല്‍സില്‍ കൂളായി ബ്രേക്ക് ഡാന്‍സ് കളിക്കുന്നത്.

സാരിയില്‍ പെണ്‍കുട്ടിയുടെ ബ്രേക്ക് ഡാന്‍സ് കയ്യടിച്ച് ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഡാന്‍സിന് കാഴ്ചക്കാരായി മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ട്. ഇതിനോടകം നിരവധി ആളുകളാണ് വിഡിയോ കണ്ടത്. എട്ട് ലക്ഷത്തിലധികം ആളുകള്‍ വിഡിയോ ലൈക്ക് ചെയ്തു.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഹൈഹീല്‍സില്‍ ഇങ്ങനെ ഡാന്‍സ് ചെയ്യുമ്പോള്‍ കാലു ശ്രദ്ധിക്കണമെന്നും ചിലര്‍ കമന്റു ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News