കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് തകർത്തു; യുവതി കസ്റ്റഡിയിൽ

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത യുവതി കസ്റ്റഡിയിൽ. പൊൻകുന്നം സ്വദേശി സുലുവിനെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊതുമുതൽ നശിപ്പിച്ചതിനാണ് കേസെടുത്തത്. സുലുവും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടി എന്ന് ആരോപിച്ചാണ് ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്. ബസ് ജീവനക്കാരോട് തട്ടിക്കയറിയ സുലു കാറിലെ ജാക്കി ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകൾ തകർക്കുകയായിരുന്നു.

ALSO READ: എംവിഡി കരുതലിൽ ഒറ്റപ്പെടാതെ ഭവ്യ: കുഞ്ഞു മാളികപ്പുറം ഒടുവിൽ സന്നിധാനത്തേക്ക്

ബസ് കാറിൽ തട്ടിയപ്പോൾ ഉണ്ടായ വൈകാരിക വിക്ഷോഭത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്നാണ് സുലു പറഞ്ഞത്. എന്നാൽ പൊതുമുതൽ നശിപ്പിച്ചതിനാൽ ഒത്തുതീർപ്പിനു തയ്യാറല്ലെന്നും നഷ്ടപരിഹാരം നൽകണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.

ALSO READ: കോഴിക്കോട് അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ടിടിഇക്കെതിരെ പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News